x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ം: സ​ർ​വ​മ​തപ്രാ​ർ​ഥ​ന നടത്തി


Published: April 27, 2026 06:12 AM IST | Updated: April 27, 2026 06:12 AM IST

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​യു​മാ​യി ന​ട​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​നാ‌​സ​മ്മേ​ള​ന​ത്തി​ൽ വ്യാ​സ​ഗി​രി വ്യാ​സ​ത​പോ​വ​നം മ​ഠാ​ധി​പ​തി പ്ര​ഫ. സ

വ​ട​ക്കാ​ഞ്ചേ​രി: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ ജ്ഞ​ലി​യു​മാ​യി ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഉ​പാ​സ​ന അ​ന്ന​ദാ​ന​സ​മി​തി സ​ർ​വ​മ​ത പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​വി​ൻ അ​ക്ക​ര​പ്പ​ട്ടി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

വ്യാ​സ​ഗി​രി വ്യാ​സ ത​പോ​വ​നം മ​ഠാ​ധി​പ​തി പ്ര​ഫ. സാ​ധു പ​ത്മ​നാ​ഭ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പാ​സ​ന അ​ന്ന​ദാ​ന‌​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​ട​മ്പാ​ട്ട് അ​ധ്യ​ക്ഷ നാ​യി. ഉ​സ്താ​ദ് ഹം​സ അ​ൻ​വ​രി മ​ത​സൗ​ഹാ​ർ​ദ​പ്ര​സം​ഗം ന​ട​ത്തി.

മാ​ന​വ​സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​സ്. മാ​യാ​ദാ​സ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​കൃ​ഷ്ണ​നു​ണ്ണി, വ​ട​ക്കാ​ഞ്ചേ​രി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ദു​ർ​ഗാ​ദാ​സ് പു​ളി​യ​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്് അ​ജി​ത്‌​കു​മാ​ർ മ​ല്ല​യ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ.​ടി. ബേ​ബി, ജോ​യി ചി​റ്റി​ല​പ്പി​ള്ളി, ജോ​യ് തൈ​ക്കാ​ട​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കൊ​ര​വ​ൻ​കു​ഴി, വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി, കെ. ​കെ. പ്ര​കാ​ശ​ൻ​വൈ​ദ്യ​ർ, ജോ​ബി കാ​ട്ടി​ല​ങ്ങാ​ടി, ബി​ജു ചി​റ്റി​ല​പ്പി​ള്ളി, സു ​മി​ത്ര ചൂ​ൽ​പു​റ​ത്ത്, സി.​കെ. സു​ശ്രീ​ബ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Mundathikodu shooting nattuviehesham local news

Recent News

Corehub Up