x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റിൽ ഇടം നേടാതെ മു​സാ​വ​രി ബം​ഗ്ലാവ്; മ​ഹാ​ത്മാ ഗാ​ന്ധി പ​ബ്ലി​ക് ലൈ​ബ്ര​റി നിർമാണം നിലച്ചു


Published: July 10, 2026 07:02 AM IST | Updated: July 10, 2026 07:02 AM IST

മുസാവരി ബംഗ്ലാവ്.

കൊ​ട്ടാ​ര​ക്ക​ര: സ​ര്‍​ക്കാ​ര്‍ മാ​റി, കൊ​ട്ടാ​ര​ക്ക​ര മു​സാ​വ​രി ബം​ഗ്ലാവ് ‘മ​ഹാ​ത്മാ ഗാ​ന്ധി പ​ബ്ലിക് ലൈ​ബ്ര​റി' ആ​കി​ല്ല. കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ധ​നമ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ര​ണ്ടു കോ​ടി അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ ഈ ​പ​ദ്ധ​തി​യ്ക്കാ​യി തു​ക നീ​ക്കി​വ​ച്ചി​ട്ടി​ല്ല. അ​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സാ​ധ്യ​തമ​ങ്ങി​യ​ത്. കൊ​ട്ടാ​ര​ക്ക​ര ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ലാ​ണ് ച​രി​ത്ര സ്മാ​ര​ക​മാ​യ മു​സാ​വ​രി ബം​ഗ്ലാവ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് താ​മ​സി​ക്കാ​നാ​യി നി​ര്‍​മി​ച്ച​താ​ണ് ഈ ​കെ​ട്ടി​ടം. ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 25 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ശേ​ഷം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പൊ​ളി​ഞ്ഞ മേ​ല്‍​ക്കൂ​ര നീ​ക്കം ചെ​യ്ത​ശേ​ഷം അ​ലൂ​മി​നി​യം ഷീ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് മു​ക​ളി​ല്‍ ഓ​ട് പാ​കി മേ​ല്‍​ക്കൂ​ര പു​തു​ക്കി. ഭി​ത്തി പൂ​ശ​ലും പെ​യി​ന്‍റിംഗും ഇ​ല​ക്‌ട്രിക്-​പ്ലംബിം​ഗ് ജോ​ലി​ക​ളും ടൈ​ല്‍​സ് പാ​ക​ലു​മ​ട​ക്കം ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​നി​യും ബാ​ക്കി​യാ​ണ്. ഇ​പ്പോ​ള്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്ലാ​തെ കെ​ട്ടി​ടം അ​ട​ഞ്ഞു​കി​ട​ന്ന് വീ​ണ്ടും നാ​ശ​ത്തി​ലേ​ക്കു പോ​കു​ക​യാ​ണ്.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ബ്ലിക് ലൈ​ബ്ര​റി​ക​ളി​ല്ല. മ​ഹാ​ത്മാ ഗാ​ന്ധി പ​ബ്ലിക് ലൈ​ബ്ര​റി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ നാ​ട് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രു​ന്ന​ത്.

ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്ക​ല്‍, വാ​യ​നാ​മു​റി, റീ​ഡിം​ഗ് തി​യ​റ്റ​ര്‍, മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഗാ​ന്ധി സ്മാ​ര​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കാ​ണ് ല​ക്ഷ്യ​മി​ട്ട​ത്.

എ​ന്നാ​ല്‍ ഇ​നി അ​തൊ​ന്നും ന​ട​പ്പാ​കാ​നി​ട​യി​ല്ല. 1937 ജ​നു​വ​രി 21ന് ​കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ല്‍ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​വും ക​ട​ലാ​യ് മ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 17 ക്ഷേ​ത്ര​ങ്ങ​ളും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കു​മാ​യി തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി മ​ഹാ​ത്മാ ഗാ​ന്ധി എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം വി​ശ്ര​മി​ച്ച കേ​ന്ദ്ര​മാ​ണ് മു​സാ​വ​രി ബം​ഗ്ലാ​വ്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up