x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സ്റ്റ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി; റി​ട്ട. അ​ധ്യാ​പ​ക​ന്‍റെ പെ​ന്‍ഷ​ന്‍ ഉ​ട​ന്‍ ല​ഭി​ക്കും

വെബ് ഡെസ്ക്
Published: September 10, 2026 12:46 AM IST | Updated: September 10, 2026 12:46 AM IST

പി.​കെ. ഗോ​പി​നാ​ഥ​ന്‍റെ പെ​ന്‍ഷ​ന്‍ ത​ട​സം നീ​ക്കാ​ന്‍ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂര്‍ത്തി​യാ​ക്കു​ന്നു.

എ​ട​ത്വ: അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ പെ​ന്‍ഷ​ന്‍ മു​ട​ങ്ങി​യ 94 വ​യ​സു​കാ​ര​നും മു​ന്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​മാ​യ ത​ല​വ​ടി ആ​ന​ന്ദ​ലാ​ല​യം വീ​ട്ടി​ല്‍ പി.​കെ. ഗോ​പി​നാ​ഥ​ന്‍റെ പെ​ന്‍ഷ​ന്‍ ത​ട​സം നീ​ങ്ങി. ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി ആ​വ​ശ്യ​മാ​യ മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. പെ​ന്‍ഷ​ന്‍ തു​ക ഉ​ട​ന്‍ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 38 വ​ര്‍ഷ​മാ​യി പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്ന പെ​ന്‍ഷ​നാ​ണ് ഇ​ത്ത​വ​ണ മു​ട​ങ്ങി​യ​ത്. പെ​ന്‍ഷ​ന്‍ എ​ത്തി​ക്കാ​നാ​യി പോ​സ്റ്റു​മാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് തു​ക ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്. പ്രാ​യാ​ധി​ക്യം മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള ഗോ​പി​നാ​ഥ​നു പെ​ന്‍ഷ​ന്‍ മു​ട​ങ്ങി​യ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

വി​വ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് അ​ടി​യ​ന്ത​ര​മാ​യി ട്ര​ഷ​റി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ച്ചു. തു​ട​ര്‍ന്ന് ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​സ്റ്റ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. മ​സ്റ്റ​റിം​ഗ് പൂ​ര്‍ത്തി​യാ​യ​തോ​ടെ പെ​ന്‍ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള ത​ട​സം നീ​ങ്ങി​യ​താ​യും പെ​ന്‍ഷ​ന്‍ തു​ക ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Mustering

Recent News

Corehub Up