x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടം സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​ം

വെബ് ഡെസ്ക്
Published: August 24, 2026 11:30 PM IST | Updated: August 24, 2026 11:30 PM IST

ചേ​ർ​ത്ത​ല മു​ട്ടം സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് മു​ട്ടം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

 ചേ​ർ​ത്ത​ല: മു​ട്ടം ഫൊ​റോ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ കാ​യി​ക വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ക്കു​ന്ന മു​ട്ടം സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ളിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ലി​സ കു​ര്യ​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക എം. ​മി​നി, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടെ​സി ജോ​ർ​ജ്, കാ​യി​ക അ​ധ്യാ​പ​ക​രാ​യ സി. ​ഡി​വൈ​ൻ, പ്രേം​ജി, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വി. ​കെ. ജോ​ർ​ജ്, സെ​ക്ര​ട്ട​റി എം.​എം. ഡോ​ളി​ച്ച​ൻ, ഫാ. ​വി​നു മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up