x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​മ്പൊ​ടി​ഞ്ഞാ​ലി​ലെ ദു​രൂ​ഹ​മ​ര​ണം: എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി


Published: May 10, 2026 05:42 AM IST | Updated: May 10, 2026 05:42 AM IST

ചെറു​തോ​ണി: കൊ​മ്പൊ​ടി​ഞ്ഞാ​ലി​ൽ നാ​ലം​ഗ കു​ടും​ബം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ജ​ന​കീ​യ സ​മ​ിതി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.​ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്പൊ​ടി​ഞ്ഞാ​ലി​ൽ തെ​ള്ളി​പ്പ​ട​വി​ൽ ശു​ഭ, ശു​ഭ​യു​ടെ അമ്മ പൊ​ന്ന​മ്മ, മ​ക്ക​ളാ​യ അ​ഭി​ന​ന്ദ്, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് 2025 മേ​യ് ഒ​ന്പ​തി​ന് വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ കെഎ​സ്ഇബിയു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​് മൂലമല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പോ​ലീ​സ് മ​ന​ഃപൂ​ർ​വം വീ​ഴ്ചവ​രു​ത്തു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​രസ​മ​ിതി ചെ​യ​ർ​മാ​ൻ അ​നി​ൽ ദേ​വ​സ്യ, വി​നോ​ദ് ക​റു​ക​പ്പി​ള്ളി​ൽ, സാ​ബു വെ​ള്ളാ​രം​പാ​റ​യി​ൽ, ഷാ​ജി ചേ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധിപ്പേ​ർ പ്ര​തി​ഷേ​ധസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Mysterious death in Kombotinhal

Recent News

Corehub Up