x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​റ്റ് ടോ​ക്ക് നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 9, 2026 11:01 PM IST | Updated: September 9, 2026 11:01 PM IST

വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച നാ​റ്റ് ടോ​ക്ക് ഉ​ദ്ഘാ​ട​നം

വാ​ഴ​മു​ട്ടം: പൊ​തു​വേ​ദി​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും സ്വ​ന്തം ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും അ​നു​ഭ​വ​ങ്ങ​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന നാ​റ്റ് ടോ​ക്ക് ദെ​യ​ര്‍ വോ​യി​സ് ദെ​യ​ര്‍ ഐ​ഡി​യാ​സ് എ​ന്ന പ​രി​പാ​ടി​ക്ക് നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ തു​ട​ക്കം കു​റി​ച്ചു. ടെ​ഡ് ടോ​ക്ക് മാ​തൃ​ക​യി​ല്‍ ഓ​രോ കു​ട്ടി​ക്കും ത​ങ്ങ​ള്‍​ക്ക് ഇ​ഷ്‌​ട​പ്പെ​ട്ട വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത് സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് നാ​റ്റ് ടോ​ക്കി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സം​സാ​ര​ശേ​ഷി, ആ​ശ​യ​വി​നി​മ​യ ക​ഴി​വ്, ആ​ത്മ​വി​ശ്വാ​സം, ചി​ന്താ​ശേ​ഷി, സൃ​ഷ്‌​ടി​പ​ര​മാ​യ ക​ഴി​വ് എ​ന്നി​വ വ​ള​ര്‍​ത്തു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഫെ​ബി​നാ റ​ഹീം പ​രി​പാ​ടി ഉ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​റ്റ് ടോ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ജോ​മി ജോ​ഷ്വ, സ​ന്ധ്യാ ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nat Talk NattuVishasham DistrictNews

Recent News

Corehub Up