പുള്ളിയിൽ പെരിങ്ങേലിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച കാവ്യോത്സവം
നെയ്യാറ്റിന്കര: പുള്ളിയിൽ പെരിങ്ങേലിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പുള്ളിയിൽ കാവ്യോത്സവം സംഘടിപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാര് ഉദ്ഘാടനം ചെയ്തു.
എൻ.എസ്. സുമേഷ് കൃഷ്ണന് അധ്യക്ഷനായി. കവികളായ ഡോ. ലക്ഷ്മിദാസ്, തലയൽ മനോഹരൻനായർ, വിഷ്ണുപ്രസാദ്, മണികണ്ഠന് മണലൂര്, അഡ്വ. തലയൽ പ്രകാശ്, രാജി വേട്ടമംഗലം, ഗോപി, ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻനായർ, സെക്രട്ടറി അഡ്വ. എസ്.എസ്. ഷാജി, ക്ഷേത്രം ട്രസ്റ്റ് ട്രഷറർ കെ. ഗോപകുമാർ, ജനറൽ കൺവീനർ എം. മഹേഷ് എന്നിവര് പങ്കെടുത്തു.