x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍സിസി കേഡറ്റുകളുടേത് സമഗ്രപരിശീലനം: മേജര്‍ ജനറല്‍

വെബ് ഡെസ്ക്
Published: September 22, 2026 11:32 PM IST | Updated: September 22, 2026 11:32 PM IST

തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍സിസിയുടെ മാഗസിന്‍ പ്രകാശനം കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സി.ജി. അരുണ്‍ നിര്‍വഹിക്കുന്നു.

തൊ​ടു​പു​ഴ: എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സ​മ​ഗ്ര​മാ​യ പ​രി​ശീ​ല​നം രാ​ഷ്‌​ട്ര​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ന്ന​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സം പ​ക​രു​മെ​ന്ന് കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ സി.​ജി. അ​രു​ണ്‍. സം​ഘ​ട​ന നേ​തൃ​ത്വം ന​ല്‍​കു​ന്ന വ്യ​ത്യ​സ്ത ക്യാ​മ്പു​ക​ളും മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും​വ​ഴി അം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന വ്യ​തി​രി​ക്ത​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ അ​വ​രെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന ത​ല്‍​സൈ​നി​ക് ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ക​ച്ച ഫ​യ​റിം​ഗ് റേ​ഞ്ച്, ഒ​ബ്സ്റ്റ​ക്കി​ള്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ കേ​ഡ​റ്റു​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 17 ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​യ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​നെ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ഭി​ന​ന്ദി​ച്ചു.

ഈ ​വ​ര്‍​ഷം കോ​ള​ജി​ലെ എ.​ആ​ര്‍. ര​ശ്മി ദേ​ശീ​യ ത​ല്‍​സൈ​നി​ക് ക്യാ​മ്പി​ലെ ഫ​യ​റിം​ഗ് ടീ​മം​ഗ​മാ​യി​രു​ന്നു. ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്‍​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ന്യൂ​മാ​ന്‍ എ​ന്‍​സി​സി മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, എ​ന്‍​സി​സി ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ര്‍​സാ​ര്‍ ബെ​ന്‍​സ​ണ്‍ എ​ന്‍. ആ​ന്‍റ​ണി, സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫി​സ​ര്‍ അ​തു​ല്‍ കെ. ​ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews NCC

Recent News

Corehub Up