x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ച്ചി​പ്പു​ഴൂ​ര്‍-ചി​റ​ക്ക​ര​ക്കാ​വ്-പാ​മ്പാ​നി​ക്കാ​ട് റോ​ഡ് തകർന്നു

വെബ് ഡെസ്ക്
Published: July 30, 2026 11:21 PM IST | Updated: July 30, 2026 11:21 PM IST

നെ​ച്ചി​പ്പു​ഴൂ​ര്‍-ചി​റ​ക്ക​ര​ക്കാ​വ് പാ​മ്പാ​നി​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്ന നി​ല​യി​ല്‍.

നെ​ച്ചി​പ്പു​ഴൂ​ര്‍: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ നെ​ച്ചി​പ്പു​ഴൂ​ര്‍-ചി​റ​ക്ക​ര​ക്കാ​വ് പാ​മ്പാ​നി​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ച റോ​ഡ് നാ​ളു​ക​ളാ​യെ​ങ്കി​ലും റീ​ടാ​ര്‍ ചെ​യ്തി​ട്ടി​ല്ല. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ അ​ട​ക്കം ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ലെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ ഓ​ട്ടോ​ക​ള്‍പോ​ലും ഓ​ടാ​ത്ത സ്ഥി​തി​യാ​ണ്. ഇ​രു​ച​ക്രവാ​ഹ​ന യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ല്‍ റോ​ഡ് വ​ശ​ങ്ങ​ള്‍ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഏ​റെ​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

റോ​ഡ് അ​ടിയ​ന്ത​ര​മാ​യി ടാ​ര്‍ ചെ​യ്യാ​നും റോ​ഡ് വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : road NattuVishasham DistrictNews

Recent News

Corehub Up