മൈലാടി ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്ണ്.
കല്‍പ്പറ്റ: നഗരസഭാപരിധിയിലെ മൈലാടി ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യം. ലോഡുകണക്കിന് മണ്ണാണ് ഇവിടെ കൂട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രധാന റോഡില്‍നിന്ന് അകലെയായതിനാല്‍ മണ്‍കൂന പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല. മണ്ണ് കൂട്ടിയതിനടുത്ത് നിരവധി വീട്ടുകാര്‍ താമസമുണ്ട്.
തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ മണ്ണ് കുതിര്‍ന്ന് താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടിയിട്ട മണ്ണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ കൂട്ടാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Tags : Local News Nattuvishesham Wayanad