x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ന്മ​ല യു​ഐ​ടി​ക്ക് പു​തി​യ കാ​മ്പ​സ് ആ​ലോ​ച​ന​യി​ല്‍: സി.അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ


Published: July 10, 2026 07:00 AM IST | Updated: July 10, 2026 07:00 AM IST

തെ​ന്മ​ല യു​ഐ​ടി​യി​ലെ ന​വീ​ക​രി​ച്ച ക​ംപ്യൂട്ട​ര്‍ ലാ​ബിന്‍റെ ഉ​ദ്ഘാ​ട​നം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തെ​ന്മ​ല : തെ​ന്മ​ല യു​ഐ​ടി​ക്ക് പു​തി​യ കാ​മ്പ​സ് ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് സി.​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ. തെ​ന്മ​ല ഒ​റ്റ​ക്ക​ല്‍ യു​ഐ​ടി​യി​ല്‍ ന​വീ​ക​രി​ച്ച ക​ംപ്യൂട്ട​ര്‍ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഐ​ടി​ക്ക് സ്വ​ന്ത​മാ​യി ഒ​രു ക്യാ​മ്പി​നാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ പു​തി​യ ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി ഷൈ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി ടോം, ​തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം അ​ധ്യ​ക്ഷ ദി​വ്യ, പ്രി​ന്‍​സി​പ്പ​ല്‍ ശാ​ലി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മു​ന്‍ എം​എ​ല്‍​എ പി.​എ​സ്. സു​പാ​ലി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ലാ​ബ് ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up