x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ര്‍​ക്കിം​ഗ് കം ​റെ​സ്റ്റ് ഏ​രി​യ പ​ണി​യാ​നൊ​രു​ങ്ങി എ​ന്‍​എ​ച്ച്എ​ഐ

വെബ് ഡെസ്ക്
Published: September 21, 2026 01:37 AM IST | Updated: September 21, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നും യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നും പാ​ര്‍​ക്കിം​ഗ് കം ​റെ​സ്റ്റ് ഏ​രി​യ​ക​ള്‍ ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​എ​ച്ച്എ​ഐ ദേ​ശീ​യ​പാ​ത​ക​ളി​ല്‍ നി​റു​ത്തി​യി​ടു​ന്ന ലോ​റി​ക​ളി​ല​ട​ക്കം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ന്‍​എ​ച്ച്എ​ഐ​യു​ടെ നീ​ക്കം. ദേ​ശീ​യ​പാ​ത​യി​ലെ ഒ​രോ 40 കി​ലോ​മീ​റ്റ​റി​നു​മി​ട​യി​ല്‍ പാ​ര്‍​ക്കിം​ഗ് കം ​റെ​സ്റ്റ് ഏ​രി​യ ഒ​രു​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തി​നാ​യി ദേ​ശീ​യ​പാ​ത​വ​ക്കി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രു ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വി​സ്തൃ​തി അ​ല്പം കു​റ​ഞ്ഞാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്നാ​ണ് എ​ന്‍​എ​ച്ച്എ​ഐ​യു​ടെ നി​ല​പാ​ട്. വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്രം, ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഡോ​ര്‍​മെ​റ്റ​റി, ഇ​ല​ക്ട്രി​ക് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍, ടോ​യ്ലെ​റ്റ്, ഫു​ഡ് കോ​ര്‍​ട്ട് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്‍​എ​ച്ച്എ​ഐ സ​ജ്ജ​മാ​ക്കും. ക​രാ​ര്‍ ക്ഷ​ണി​ച്ച് ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ല്‍​കും. ദേ​ശീ​യ​പാ​ത​യു​ടെ ഓ​ര​ങ്ങ​ളി​ല്‍ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ദീ​ര്‍​ഘ​ദൂ​രം സ​ഞ്ച​രി​ക്കു​ന്ന ലോ​റി​ക​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ട് ഡ്രൈ​വ​ര്‍​മാ​ര്‍ വി​ശ്ര​മി​ക്കു​ന്ന​ത്.

ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​തും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്.

വീ​തി കു​റ​വാ​യ​തി​നാ​ല്‍ ദേ​ശീ​യ​പാ​ത 66ന്‍റെ ​സ​ര്‍​വീ​സ് റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ഇ​ട​മി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ റോ​ഡി​ല്‍ ബ​സു​ക​ള്‍ നി​റു​ത്തി​യി​ട്ട ശേ​ഷം അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ല്‍ റോ​ഡി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്കും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ ഏ​റെ ഗു​ണം ചെ​യ്യും. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പാ​ര്‍​ക്കിം​ഗ് കം ​റെ​സ്റ്റ് ഏ​രി​യ​ക​ളു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews highway.

Recent News

Corehub Up