x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​വ​ലി ചെ​ക്ക്‌​പോ​സ്റ്റി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന പേ​രി​നു​മാ​ത്രം : ല​ഹ​രി​ക്ക​ട​ത്തു​കാ​ര്‍​ക്ക് സൗ​ക​ര്യ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം


Published: July 12, 2026 05:47 AM IST | Updated: July 12, 2026 05:47 AM IST

ബാ​വ​ലി എ​ക്‌​സൈ​സ് ചെക്ക്‌​പോ​സ്റ്റ്‌.

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ബാ​വ​ലി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ രാ​ത്രി പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത് ല​ഹ​രി​ക്ക​ട​ത്തു​കാ​ര്‍​ക്ക് സൗ​ക​ര്യ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം രാ​വി​ലെ വ​രെ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ പ​രി​ശോ​ധ​ന നാ​മ​മാ​ത്ര​മാ​ണ്. ഇ​ത് ല​ഹ​രി​ക്ക​ട​ത്തു​കാ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബാ​വ​ലി നി​വാ​സി​ക​ള്‍ പ​റ​യു​ന്നു.

രാ​ത്രി ക​ര്‍​ണാ​ട​ക ഭാ​ഗ​ത്തു​നി​ന്ന് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലും ബൈ​ക്കു​ക​ളി​ലു​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ സു​ര​ക്ഷി​ത​മാ​യി അ​തി​ര്‍​ത്തി ക​ട​ത്തു​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ച​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ചെ​ക്ക്‌​പോ​സ്റ്റ് ക​ട​ത്തു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ദ്യം എ​ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ​നി​ന്നാ​ണ് മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. ല​ഹ​രി മാ​ഫി​യ​യു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ന്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ 24 മ​ണി​ക്കൂ​റും ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​തി​ര്‍​ത്തി റോ​ഡു​ക​ളി​ല്‍ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up