സൺഷേഡ് തകർന്നു വീണ കെട്ടിടം.
പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് ഇതരസംസ്ഥാന തൊഴിലാളികളായ ഒന്‍പതുപേർക്കു പരിക്ക്. കവ്വായി മറിയം മസ്ജിദിനു സമീപത്തെ എ.ടി. മുഹമ്മദ് കുഞ്ഞിയുടെ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണ് അപകടമുണ്ടായത്.
തൃക്കരിപ്പൂരില്‍ താമസിച്ച് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടുവരുന്ന കോൽക്കത്ത നാദിയ ജില്ലക്കാരായ ഷുക്കൂര്‍ (38), ഫുകും (35), താജും (34), സ്വിച്ചിന് (38), അസദുള്‍ (32), ജാഹിര്‍ (38), സക്കീര്‍ (49), റാം (26), ഹാദിയര് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാംനിലയിലെ സിറ്റൗട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള തട്ടിനെ താങ്ങിനിര്‍ത്തുന്നതിനായി നിലത്തുനിന്നും ഉയര്‍ത്തിയിരുന്ന ഇരുമ്പ് പോസ്റ്റ് തെന്നി നീങ്ങിയതിനെത്തുടര്‍ന്ന് ഷണ്ഷേഡ് താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ അസദുള്‍, റാം, സ്വിച്ചിന് എന്നിവരുടെ നില ഗുരുതരമാണ്.
Tags : injured NattuVishasham DistrictNews