പാലക്കാട്: അകത്തേത്തറയിൽ ഒന്പതാംക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീദുർഗാനഗർ ശ്രീദർശനം വീട്ടിൽ വിജയന്റെ മകൻ ശ്രീനന്ദു(14)വിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. മുറിയിൽ ശ്രീനന്ദുവിന്റെ ശബ്ദമൊന്നും കേൾക്കാതിരുന്നതിനെതുടർന്ന് സഹോദരി ദർശന അന്വേഷിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒലവക്കോട് റെയിൽവേ സ്കൂൾ ഒന്പതാംക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ ഹേമാംബികനഗർ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയില്ലെന്നും കുട്ടി കുറച്ചുനാളുകളായി കടുത്ത മാനസികസമ്മർദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. അമ്മ: മീന. സഹോദരിമാർ: ദർശന, ശ്രീലേഖ.
Tags : student dies Ninth grade Sreenandu dead