x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​രി​ൽ കു​ടി​വെ​ള്ള​മി​ല്ല; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: September 4, 2026 12:55 AM IST | Updated: September 4, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തോ​ടെ ചേ​രാ​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ജോ​ലി​ക്കും സ്കൂ​ളു​ക​ളി​ലേ​ക്കും പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. പാ​ച​കം ചെ​യ്യാ​ൻ​പോ​ലു​മു​ള്ള വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. പ​തി​വാ​യി ല​ഭി​ച്ചി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ വ​ലി​യ വി​ല ന​ൽ​കി വെ​ള്ളം വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ആ​വ​ശ്യം വ​ർ​ധി​ച്ച​തോ​ടെ ടാ​ങ്ക​ർ ലോ​റി​യി​ലു​ള്ള വെ​ള്ള​വും കി​ട്ടാ​ക്ക​നി​യാ​യി.

വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും പാ​ച​ക​ത്തി​നും കു​ടി​ക്കാ​നു​മു​ള്ള വെ​ള്ളം ല​ഭി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്ക​മു​ള്ള​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. എ​ച്ച്എം​സി​എ, വ​യ​ലാ​ർ വ​ള്ളാ​ശേ​രി വാ​ർ​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം തീ​രെ​യി​ല്ലാ​ത്ത​ത്.

അ​മൃ​ത ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ടാ​ങ്കി​ൽ നി​ന്നും പ​ച്ചാ​ളം ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ നി​ന്നു​മാ​ണ് ചേ​രാ​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന​ത്. ര​ണ്ടി​ട​ത്ത് നു​ന്നു​മു​ള്ള അ​വ​സാ​ന പോ​യി​ന്‍റാ​ണ് ഈ ​വാ​ർ​ഡു​ക​ൾ. പ​മ്പിം​ഗ് കു​റ​ഞ്ഞ​തോ​ടെ ഇ​വി​ടെ എ​ത്തു​ന്ന​തി​ന് മു​ൻ​പേ വെ​ള്ളം തീ​രും. ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വാ​ർ​ഡ് മെ​മ്പ​റാ​യ സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന വാ​ർ​ഡി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. എ​ട​യ​ക്കു​ന്നം, വാ​ലം, വി​ല്ലേ​ജ് ഓ​ഫീ​സ് വാ​ർ​ഡു​ക​ളി​ൽ ഭാ​ഗീ​ക​മാ​യി മാ​ത്ര​മേ വെ​ള്ളം എ​ത്തു​ന്നു​ള്ളൂ.

കു​ടി​വെ​ള്ള​ക്ഷാ​മം വ്യാ​പി​ച്ച​തോ​ടെ എ​ല്ലാ​യി​ട​ത്തും ടാ​ങ്ക​ർ​ലോ​റി​ക​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ടാ​ങ്ക​ർ​ലോ​റി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ്ര​തി​ഫ​ലം കു​ടി​ശി​ഖ​യാ​ണ്. പ​ണം ന​ൽ​കാ​തെ വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ടാ​ങ്ക​ർ​ലോ​റി ഉ​ട​മ​ക​ളും.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ ജ​ല​അ​ഥോ​റി​റ്റി​യോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ട​സ​മി​ല്ലാ​തെ ടാ​ങ്ക​ർ വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നും സ്ഥി​ര​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : drinking water NattuVishasham DistrictNews

Recent News

Corehub Up