x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി​വേ​ണ്ട; വി​ള​ഞ്ഞി​യി​ല്ല, തേ​ൻ​മ​ധു​ര​മൂ​റും ന​ങ്ക ട​കാം


Published: July 20, 2026 07:16 AM IST | Updated: July 20, 2026 07:16 AM IST

മു​ക്കം: നി​ര​വ​ധി വി​ദേ​ശ പ​ഴ​ങ്ങ​ൾ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്ത് ശ്ര​ദ്ധ നേ​ടി​യ കാ​ര​ശേ​രി​യി​ലെ പൊ​യി​ലി​ൽ അ​ബ്ദു​വി​ന്‍റെ പ​റ​മ്പി​ൽ പു​തി​യ അ​തി​ഥി​യും വി​ള​ഞ്ഞു.

താ​യ്‌​ല​ൻ​ഡി​ലും മ​ലേ​ഷ്യ​യി​ലും വി​ള​യു​ന്ന "ന​ങ്ക ട​കാം' ച​ക്ക​ക​ളാ​ണ് തേ​ൻ​മ​ധു​രം നി​റ​ച്ച്‌ പ​റ​മ്പി​ലാ​കെ മ​ണം​പ​ര​ത്തു​ന്ന​ത്. അ​പൂ​ർ​വ​യി​നം ഈ ​ച​ക്ക നാ​ട്ടി​ൽ വി​ള​യി​ച്ചെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ബ്ദു. നാ​ട്ടി​ലെ ച​ക്ക വെ​ട്ട​ണ​മെ​ങ്കി​ൽ ക​ത്തി വേ​ണം, കൈ​യി​ൽ എ​ണ്ണ പു​ര​ട്ട​ണം. പ​ക്ഷേ, ന​ങ്ക ട​കാം ച​ക്ക​യ്ക്ക് അ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല.

പ​ഴു​ത്തു​ക​ഴി​ഞ്ഞാ​ൽ കൈ​കൊ​ണ്ടു​ത​ന്നെ പൊ​ളി​ച്ച് ക​ഴി​ക്കാം. പ​ശ (വി​ള​ഞ്ഞി) ഒ​ട്ടു​മി​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടെ​ന്ന് ചു​ള​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നാ​കും. വലിപ്പം​കൊ​ണ്ട് ചെ​റു​താ​ണെ​ങ്കി​ലും മ​ധു​ര​ത്തി​ലും ഗു​ണ​ത്തി​ലും മു​മ്പി​ലാ​ണെ​ന്നും ച​ക്ക ക​ഴി​ച്ച​വ​രെ​ല്ലാം വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ "മാ​ങ്ങാ പ്രാ​ന്ത​ൻ’ എ​ന്ന് വി​ളി​ക്കു​ന്ന അ​ബ്ദു മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് പ്ലാ​വ് ന​ട്ട​ത്. ഒ​റ്റ​മാ​വി​ൽ എ​ൺ​പ​തോ​ളം ഇ​നം മാ​വു​ക​ൾ ബ​ഡ് ചെ​യ്ത് വി​ള​യി​ച്ച​യാ​ളാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

വ്യത്യ​സ്ത​മാ​യ മാ​ങ്ങ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ത്താ​റു​ണ്ട്. അ​പൂ​ർ​വ​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം​ത​ന്നെ​യാ​ണ് അ​ബ്ദു​വി​ന്‍റെ വീ​ടും പ​രി​സ​ര​വും. ആ ​ഫ​ല​സ​മൃ​ദ്ധി​യി​ലേ​ക്കാ​ണ് വി​ദേ​ശി​യാ​യ ‘ന​ങ്ക ടാ​ക്' പ്ലാ​വും എ​ത്തി​യ​ത്‌.

 

 

Tags : honey-sweet Nanka Takam

Recent News

Corehub Up