x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​ർ വ​ന​ത്തി​ൽ ഇ​ക്കു​റി​യും പോളിംഗ് ബൂ​ത്തി​ല്ല; കാ​ടുതാ​ണ്ടി​ കാ​ണി​ക്കാ​രെ​ത്തും


Published: April 9, 2026 06:50 AM IST | Updated: April 9, 2026 06:50 AM IST

നെ​യ്യാ​ർ​ഡാം: ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ ക​നി​ഞ്ഞി​ല്ല, ഇ​ക്കു​റി​യും നെ​യ്യാ​ർ വ​ന​ത്തി​ൽ ബൂ​ത്തി​ല്ല. എ​ന്നാ​ൽ കാ​ടി​ന്‍റെ മ​ക്ക​ൾ ഇ​ക്കു​റി​യും വോ​ട്ട് ചെ​യ്യാ​നെ​ത്തും. നെ​യ്യാ​ർ വ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും ബൂ​ത്തി​ല്ലാ​ത്ത​ത്. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ലാ​ണ് അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ പു​ര​വി​മ​ല മു​ത​ൽ കൊ​മ്പൈ​ക്കാ​ണി വ​രെ​യു​ള്ള കാ​ണി​ക്കാ​രു​ള്ള​ത്. പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഈ ​മ​ല​നി​ര​ക​ൾ. ഉ​ൾ​വ​ന​ത്തി​ല​ട​ക്കം താ​മ​സി​ക്കു​ന്ന കാ​ണി​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ പോ​ളിം​ഗ് ബൂ​ത്താ​യ മാ​യം സ്‌​കൂ​ളി​ലെ​ത്ത​ണം. ഇ​തി​നു​വേ​ണ്ടി കാ​ടും താ​ണ്ട​ണം, ക​ട​ത്തും ക​ട​ക്ക​ണം.

കൊ​മ്പൈ​ക്കാ​ണി​യി​ലും പു​ര​വി​മ​ല​യി​ലു​മു​ള്ള ര​ണ്ടു വ​ള്ള​ങ്ങ​ളി​ൽ ക​യ​റി​വേ​ണം കാ​ണി​ക്കാ​ർ​ക്കു വോ​ട്ടിം​ഗ് ബൂ​ത്തി​ലെ​ത്താ​ൻ. വ​ന​ത്തി​ൽ കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തും പ​ന്നി​കൂ​ട്ട​ങ്ങ​ളും ഇ​ഷ്ടം പോ​ലെ വി​ഹ​രി​ക്കു​ന്ന സ്ഥ​ലം​കൂ​ടി​യാ​ണി​വി​ടം.വ​ന​ത്തി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഇ​വ​ർ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യു​ള്ളൂ.

Tags : Local News Nattuvishesham Kollam Thiruvananthapuram

Recent News

Corehub Up