മക്കൾ വിദേശത്തുള്ള പ്രായമേറിയ മാതാപിതാക്കൾക്ക് ശരീരികവും മാനസികവുമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്ന "മോർ ഹാപ്പിനെസ് ഫോർ യുവർ പാരന്റ്സ്' സംരംഭത്തി
പയ്യാവൂർ: മക്കൾ വിദേശത്തുള്ള പ്രായമേറിയ മാതാപിതാക്കൾക്ക് ശരീരികവും മാനസികവുമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരത്ത് പ്രവർത്തനമാരംഭിച്ച "മോർ ഹാപ്പിനസ് ഫോർ യുവർ പാരന്റ്സ്' സംരംഭത്തിന്റെ ലോഗോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
പ്രഫഷണൽ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള ജീവനക്കാർ വീടുകളിലെത്തി വയോധികരായ മാതാപിതാക്കളോട് സംസാരിച്ചിരിക്കുകയും ഹോസ്പിറ്റൽ കെയർ, ഫ്രീ മെഡിക്കൽ ചെക്കപ്പ്, പിക്നിക്, ഫോൺ, വാട്ടർ, കറന്റ്, വൈഫൈ, ബിൽ പേയ്മെന്റുകൾ, സിനിമ കാണിക്കാൻ തിയേറ്റർ വിസിറ്റിംഗ്, ആരാധനാലയങ്ങളിൽ പോകാനും അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും പ്രായമായവരുടെ മക്കളെ പോലെ നിന്നു കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് സംരംഭത്തിന്റെ പ്രവർത്തനം. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മോർ ഹാപ്പിനെസ് സാരഥികളായ ടി. കിഷോർ ലാൽ, ഷിനോ പാറയ്ക്കൽ, ഫിലോമിന തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham District News