പ്രതീകാത്മക ചിത്രം
പരവൂര്‍ : പരവൂരിലും പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധശല്യം വര്‍ധിക്കുന്നതായി പരാതി. ആള് സഞ്ചാരം കുറഞ്ഞ ഇടറോഡുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാര്‍ തമ്പടിച്ചിരിക്കുന്നത്.
ലഹരി ഉപയോഗത്തിനും വിപണനത്തിനുമായി എത്തുന്നവര്‍ വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ 17 ന് കൃഷിഭവന് വാര്‍ഡില്‍ വ്യാസ വിദ്യാമന്ദിര്‍ സ്കൂളിനു സമീപം വൈകുന്നേരം ട്യൂഷന് കഴിഞ്ഞു മടങ്ങിയ ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സംഭവത്തില്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇതിനെതിരേ ചാത്തന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി.