യൂത്ത് കോൺഗ്രസ് നടത്തിയ ഐക്യദാർഢ്യ ധർണ.
കണ്ണൂർ: ജില്ലയിലെ നഴ്സിംഗ് സമൂഹം നടത്തുന്ന സമരത്തിന് പൂർണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. സമരം 57 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്റ് പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരെ തെരുവിൽ ഇരുത്തി പരീക്ഷിക്കുന്ന മാനേജ്മെന്റുകളുടെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരേ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പടെ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് വിജിൽ മോഹനൻ പറഞ്ഞു.
സമര സഹായ സമിതി ചെയർമാൻ റഷീദ് കാവ്വായി, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്ദുൾ റഷീദ്, മുഹസിൻ കാതിയോട്, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, അബിൻ സാബൂസ്, വിപിൻ ജോസഫ്, സുബീഷ് മരക്കാർക്കണ്ടി, ജീന ഷൈജു പ്രിൻസ് പി. ജോർജ്, എം.കെ. വരുൺ, നികേത് നാറാത്ത്, രാഹുൽ പുത്തൻപുരയിൽ, നിവിൽ മാനുവൽ, അഷിത്ത് അശോകൻ, എബിൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു.
Tags : Nurses' strike