x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ചെ​ക്ക് ഡാ​മി​ൽ മു​ങ്ങിമ​രി​ച്ചു​


Published: July 5, 2026 01:49 AM IST | Updated: July 5, 2026 01:49 AM IST

ചെ​റു​തോ​ണി: ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ചെ​ക്ക് ഡാ​മി​ൽ മു​ങ്ങി​മ​രി​ച്ചു. ത​ങ്ക​മ​ണി - നീ​ലി​വ​യ​ൽ ത​മ്പു​രാ​ൻ​കു​ന്ന് ചെ​മ്പ​ക​ത്തി​നാം​കു​ഴി​യി​ൽ റോ​യി​യു​ടെ മ​ക​ൻ അ​ബി​ൻ ( 20 ) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ അ​യ​ൽ​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ചെ​ക്ക് ഡാ​മി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​ണ്.
അ​ബി​ൻ ചെ​ക്ക് ഡാ​മി​ൽ വീ​ണ വി​വ​രം സു​ഹൃ​ത്ത് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി യു​വാ​വി​നെ ക​ര​യി​ലെ​ത്തി​ച്ചു. ത​ങ്ക​മ​ണി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടാം വ​ർ​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ അ​ബി​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണ്. കാ​ര്യ​മാ​യി വെ​ള്ള​മി​ല്ലാ​തി​രു​ന്ന ചെ​ക്ക് ഡാ​മി​ൽ രണ്ടുദിവ സമായി പെ​യ്ത മ​ഴ​യി​ലാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.
മാ​താ​വ്: ബി​ന്ദു. ഏ​ക​ സ​ഹോ​ദ​രി: ആ​ഞ്ച​ല. മൃ​ത​ദേ​ഹം ത​ങ്ക​മ​ണി സ​ഹ​ക​ര​ണാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags : Nattuvishesham District news

Recent News

Corehub Up