പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ കഴിഞ്ഞ ഒന്നിന് ആരംഭിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും നാളെ സമാപിക്കും. ഇന്നു വൈകുന്നേരം 5.15ന് ആരംഭിക്കുന്ന ജപമാല, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍ക്കു ആറ്റിങ്ങല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നട്ടുക്കുണ്ടത്തില് മുഖ്യകാര്‍മികനായിരിക്കും. നാളെ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോജോ വടക്കേപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ജമപാല പ്രദക്ഷിണം.
Tags : Ettu Nombu NattuVishasham DistrictNews