പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള നോമ്പ് ആചരണത്തിനും ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ആഘോഷത്തിനും സെന്റ് മേരീസ് കത്തീഡ്രലില്‍ ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. അനീഷ് ജോര്‍ജ് മാമ്പള്ളില്‍, സഹവികാരി ഫാ. അബിന്‍ സണ്ണി നരിക്കുഴ, മാണി വര്‍ഗീസ്, എന്‍.വി. വര്‍ക്കി ഞാറ്റുംകാലായില്‍, മാത്യൂസ് നൂറനാല്‍, ബി.ബി. ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നിന് രാവിലെ 10.30നാണ് എട്ടുനോമ്പ് ആചരണത്തിന് കൊടിയേറ്റ്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ഥന, വിളക്കുനേര്‍ച്ച, നേര്‍ച്ചഭക്ഷണം, പഠനക്ലാസ്, കുമ്പസാരം, കൗണ്‍സലിംഗ്, ജാഗരണം തുടങ്ങിയവ ഉണ്ടാകും. മുംബൈ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസും വൈദികശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
സമാപനദിനമായ എട്ടിന് രാവിലെ രാവിലെ 6.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം. 11ന് ചുങ്കം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 12ന് ആശീര്‍വാദം. 12.15ന് നേര്‍ച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്ക്.
Tags : Nattuvishesham DistrictNews DeepikaNews Eight-Day Fast