x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​സ​ങ്ങ​ൾ നീ​ങ്ങി; കീ​ച്ചേ​രി​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 28, 2026 01:07 AM IST | Updated: August 28, 2026 01:07 AM IST

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ർ​മി​ക്കു​ന്ന കീ​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഡ​യ​ഫ്രം വാ​ൾ കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ.

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര - ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ർ​മി​ക്കു​ന്ന കീ​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഡ​യ​ഫ്രം വാ​ൾ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി.

80 ശ​ത​മാ​നം കോ​ൺ​ക്രീ​റ്റും നേ​ര​ത്തേ തീ​ർ​ന്നി​രു​ന്നു. ബാ​ക്കി​യു​ള്ള ഇ​രു​പ​തു​ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. ഇ​നി പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം മേ​ൽ​ത്ത​ട്ട് കോ​ൺ​ക്രീ​റ്റാ​ണ് തീ​രാ​നു​ള്ള​ത്.

മേ​ൽ​ത്ത​ട്ട് വ​ട​ക്കും തെ​ക്കും ഭാ​ഗ​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റ് നേ​ര​ത്തേ തീ​ർ​ന്നി​രു​ന്നു. മേ​ൽ​ത്ത​ട്ടി​ന്‍റെ 30 മീ​റ്റ​ർ ക​മ്പി​കെ​ട്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഈ​യാ​ഴ്ച കോ​ൺ​ക്രീ​റ്റ് ചെ​യ്യും. 2021 ന​വം​ബ​റി​ലാ​ണ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കീ​ച്ചേ​രി​ക്ക​ട​വി​ൽ പാ​ലം​പ​ണി തു​ട​ങ്ങി​യ​ത്. 2023ൽ ​പ​ണി​തീ​ർ​ക്കു​വാ​നാ​യി​രു​ന്നു ക​രാ​റെ​ങ്കി​ലും തു​ട​ക്കം​മു​ത​ലേ വി​വാ​ദ​ങ്ങ​ളി​ൽ​പെട്ട് പാ​ലം​പ​ണി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് റോ​ഡ് പാ​ല​ത്തി​നാ​യി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ​നാ​ൾ പ​ണി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു. പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ വീ​തി​കു​റ​ച്ച് രൂ​പ​രേ​ഖ​യി​ൽ മാ​റ്റം​വ​രു​ത്തി​യ ശേ​ഷ​മാ​ണ് പ​ണി വീ​ണ്ടും തു​ട​ങ്ങാ​നാ​യ​ത്.

ഇ​തി​നി​ടെ, വാ​ർ​പി​നി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ബീം ​ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ച​തും പ​ണി​മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി. ആ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണ ഗ​ർ​ഡ​റി​ന്‍റെ ഒ​രു ഭാ​ഗം​നീ​ക്കി പ​ണി തു​ട​ങ്ങു​വാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തു.

ഇ​തി​ന്‍റെ ഒ​രു ഭാ​ഗം ഇ​പ്പോ​ഴും ആ​റ്റി​ൽ​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ക​രി​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു ത​ട്ടാ​ര​മ്പ​ലം ജം​ഗ്‌​ഷ​നി​ൽ വ​രാ​തെ​ത​ന്നെ ചെ​ന്നി​ത്ത​ല​വ​ഴി മാ​ന്നാ​ർ, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ കീ​ച്ചേ​രി​ക്ക​ട​വു​പാ​ലം ഏ​റെ സ​ഹാ​യ​ക​മാ​കും.
ത​ട്ടാ​ര​മ്പ​ലം ജം​ഗ്‌​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നും ഇ​ത് ഉ​പ​ക​രി​ക്കും. ക​ട​വൂ​ർ​ക്കു​ളം -അ​ച്ചം​വാ​തു​ക്ക​ൽ റോ​ഡി​ൽ കീ​ച്ചേ​രി​ക്ക​ട​വി​ൽ പാ​ലം വ​രു​ന്ന​തോ​ടെ ഈ ​ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്രാ​സൗ​ക​ര്യം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.

ക​രി​പ്പു​ഴ, മ​റ്റം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും കൊ​യ്ത്തി​നു ശേ​ഷ​മു​ള്ള നെ​ല്ലെ​ടു​പ്പി​നും ഇ​ത് സ​ഹാ​യ​ക​മാ​കും. 16.5 കോ​ടി രൂ​പ​യാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നു​ൾ​പെടെ ചെ​ല​വാ​കു​ന്ന തു​ക.

സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടു​മി​ല്ല. പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ​പാ​ത നി​ർ​മാ​ണ​ത്തോ​ടൊ​പ്പം കീ​ച്ചേ​രി​ക്ക​ട​വു​മു​ത​ൽ ക​ട​വൂ​ർ​ക്കു​ളം​വ​രെ​യു​ള്ള റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു​വ​ഴി ബ​സു​ക​ൾ ഉ​ൾ​പെടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ചെ​ന്നി​ത്ത​ല ഭാ​ഗ​ത്തെ അ​നു​ബ​ന്ധ റോ​ഡും വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കേ​ണ്ട​താ​യു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up