x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​ൻ പൗ​ര​ത്വം മ​റ​ച്ചു​വ​ച്ച് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട്: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 28, 2026 12:29 AM IST | Updated: July 28, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പാ​ക്കി​സ്ഥാ​ൻ പൗ​ര​ത്വ​മു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് നേ​ടാ​ൻ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യ്ത് വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കണ​മെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹോ​ദ​ര​ങ്ങ​ളാ​യ എം.​കെ. മു​ഹ​മ്മ​ദ് സ​ഫീ​ർ, എം.​കെ. അ​ലീ​ന എ​ന്നി​വ​ർ 20 വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണാ​ടി​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ക​യും ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് നേ​ടു​ക​യും ചെ​യ്തു. കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് മു​ഹ​മ്മ​ദ് സ​ഫീ​ർ 2019 സെ​പ്റ്റം​ബ​ർ 26 നും ​അ​ലീ​ന 2026 മാ​ർ​ച്ച് 11 നും ​ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ക​ര​സ്ഥ​മാ​ക്കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യും ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ പാ​സ്പോ​ർ​ട്ട് നേ​ടാ​ൻ ക​ഴി​യൂ.

പാ​ക്കി​സ്ഥാ​ൻ പൗ​ര​ത്വം ഉ​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് നേ​ടാ​ൻ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്യ​ണം. മൂ​ന്ന് ദി​വ​സം മു​മ്പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് നി​സാ​ര വ​കു​പ്പ് ചേ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്ന് ത​ന്നെ ജാ​മ്യം കൊ​ടു​ത്തു. രാ​ജ്യ​ദ്രോ​ഹം കു​റ്റം ചു​മ​ത്തേ​ണ്ട​താ​യി​രു​ന്നു. ഇ​തി​നുപി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യും വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പ​ഹ​ൽ​ഗാം കൂ​ട്ട​ക്കൊ​ല​യെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ പൗ​ര​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ് അ​ഞ്ചി​ന് ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ആ​രു​മി​ല്ലെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ മ​റു​പ​ടി സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​കയാണെന്നും കെ.​കെ. വി​നോ​ദ്കു​മാ​ർ പറഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews passport

Recent News

Corehub Up