x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ​യെ ആ​വേ​ശ​ത്തി​ലാ​ക്കി ഓ​ഫ് റോ​ഡ് മ​ത്സ​രം

വെബ് ഡെസ്ക്
Published: August 30, 2026 10:32 PM IST | Updated: August 30, 2026 10:32 PM IST

ഓ​ഫ് റോ​ഡ് മ​ത്സ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ മ​ത്സ​രം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ​യി​ല്‍ ഇ​ത്ത​വ​ണ ആ​വേ​ശ​പ്പോ​രാ​ട്ടം. തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ന​ഗ​ര​സ​ഭ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ഫ് റോ​ഡ് മ​ത്സ​രം ജ​ന​ങ്ങ​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നെ​ത്തി​യ ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ളും സാ​ഹ​സി​ക​മാ​യ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചു.

ചെ​ളി നി​റ​ഞ്ഞ ദു​ര്‍​ഘ​ട പാ​ത​ക​ളെ​യും ക​യ​റ്റി​റ​ക്ക​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ മ​ത്സ​ര​വേ​ദി​യി​ല്‍ കു​തി​ച്ചെ​ത്തി. വാ​ഹ​ന​ങ്ങ​ളു​ടെ ക​രു​ത്തി​നൊ​പ്പം ഡ്രൈ​വ​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​വും വൈ​ദ​ഗ്ധ്യ​വും പ​രീ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു റി​വ​ര്‍ വ്യൂ ​റോ​ഡി​ല്‍ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം. ഓ​രോ വാ​ഹ​ന​വും പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മു​ന്നേ​റി​യ​പ്പോ​ള്‍ കാ​ണി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

മു​തി​ര്‍​ന്ന​വ​രു​ടെ മ​ത്സ​ര​ത്തി​നൊ​പ്പം കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ വെ​ഹി​ക്കി​ള്‍ ച​ല​ഞ്ചും പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​മാ​യി. ചെ​റി​യ റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ള്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മു​തി​ര്‍​ന്ന​വ​ര്‍ ക​രു​ത്തേ​റി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി ഓ​ഫ് റോ​ഡ് ട്രാ​ക്കി​ല്‍ ആ​വേ​ശം തീ​ര്‍​ത്ത​പ്പോ​ള്‍ കു​ട്ടി​ക​ള്‍ കു​ഞ്ഞ​ന്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​തേ ആ​വേ​ശം ഏ​റ്റെ​ടു​ത്തു.

ഇ​തോ​ടെ ഏ​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന പ​രി​പാ​ടി​യാ​യി മ​ത്സ​രം മാ​റി. രാ​വി​ലെ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​ണ്‍ ജോ​സ​ഫ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലീം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ മ​ത്സ​രം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി​മ്മി കു​ര്യ​ന്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Off-road

Recent News

Corehub Up