x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ധി​കൃ​ത​രെ​ത്തി, "ഉ​ട​മ​യു​മി​ല്ല, ജീ​വ​ന​ക്കാ​രു​മി​ല്ല'

വെബ് ഡെസ്ക്
Published: October 15, 2026 01:00 AM IST | Updated: October 15, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

കൊ​യി​ലാ​ണ്ടി: ബോ​ട്ടിം​ഗി​നി​ടെ അ​ഞ്ചു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍​ബേ​പ്പൂ​രി​ൽ നി​ന്നു​മെ​ത്തി​യ പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​കാ​ലാ​പ്പു​ഴ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​പ​ക​ടം ന​ട​ന്ന റോ​യ​ൽ ക്രൂ​യി​സ് ബോ​ട്ടി​ന്‍റെ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രോ ഉ​ട​മ​യോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

ബോ​ട്ട് യാ​ത്ര​യ്ക്കാ​യി എ​ത്തി​യ മു​പ്പ​തം​ഗ സം​ഘ​ത്തി​ലെ ഓ​മ​ശേ​രി പു​ത്തൂ​ർ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ഐ​സാം വൈ​കു​ന്നേ​രം ബോ​ട്ടി​ൽ മ​റ്റ് കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ച് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ക​ലാ​പ്പു​ഴ​യി​ൽ ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ബേ​പ്പൂ​രി​ൽ നി​ന്നും പോ​ർ​ട്ട് അ​ധി​കൃ​ത​ർ ഇ​രു​നി​ല ബോ​ട്ട് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​ത്. ബോ​ട്ടി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​ബോ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഉ​ട​മ​യോ, ജീ​വ​ന​ക്കാ​രോ ഇ​ല്ലാ​ത്ത​തി​നാ​ൽ ബോ​ട്ടി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഉ​ട​ൻ പോ​ർ​ട്ട് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ട​മ​യെ ഫോ​ണി​ൽ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

 

Tags : inspection NattuVishesham DistrictNews

Recent News

Corehub Up