x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്ണ​പ്പ​ന​ക്കൃ​ഷി ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ധ്യ​ത​യാ​യി

വെബ് ഡെസ്ക്
Published: August 25, 2026 02:05 AM IST | Updated: August 25, 2026 02:05 AM IST

എ​ണ്ണ​പ്പ​നകൾ

വൈ​ത്തി​രി: ജി​ല്ല​യി​ല്‍ എ​ണ്ണ​പ്പ​ന​ക്കൃ​ഷി ന​ട​ത്തി​യ ക​ര്‍​ഷ​ക​ര്‍ ഗ​തി​കേ​ടി​ല്‍.
സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും എ​ണ്ണ​പ്പ​ന വി​ക​സ​ന ഏ​ജ​ന്‍​സി​ക​ളും ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ വി​ശ്വ​സി​ച്ച് കൃ​ഷി തു​ട​ങ്ങി​യ ക​ര്‍​ഷ​ക​ര്‍ സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും ന്യാ​യ​മാ​യ വി​ല​യും ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഓ​യി​ല്‍ പാം ​ഇ​ന്ത്യു​ടെ​യും മ​റ്റും ഇ​ട​പെ​ട​ല്‍ ജി​ല്ല​യി​ല്‍ കാ​ര്യ​ക്ഷ​മ​മ​ല്ല.

വ​യ​നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് യോ​ജി​ച്ച​തെ​ന്ന് പ്ര​ചാ​ര​ണം ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും മ​റ്റും ക​ര്‍​ഷ​ക​രെ എ​ണ്ണ​പ്പ​ന​ക്കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. ജി​ല്ല​യി​ല്‍ വൈ​ത്തി​രി, ചു​ണ്ടേ​ല്‍, ചേ​ലോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് എ​ണ്ണ​പ്പ​ന​ക്കൃ​ഷി​യു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വി​ള​യു​ന്ന പ​ന​ങ്കു​രു വി​റ്റ​ഴി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

വൈ​ത്തി​രി, ചേ​ലോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ന​ന്തോ​ട്ട​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​വ​ള​മാ​യി മാ​റി. വ​ള​ര്‍​ച്ച​യെ​ത്തി​യ എ​ണ്ണ​പ്പ​ന​ക​ള്‍​ക്ക് അ​ടി​യി​ല്‍ മ​റ്റു കൃ​ഷി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. കു​രു​മു​ള​കും കാ​പ്പി​യും തേ​യി​ല​യും കൃ​ഷി ചെ​യ്തി​രു​ന്ന ഭൂ​മി വെ​ട്ടി​ത്തെ​ളി​ച്ച് എ​ണ്ണ​പ്പ​ന​ക്കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​വ​ര്‍ നി​ല​വി​ല്‍ മ​റ്റു കാ​ര്‍​ഷി​കാ​ദാ​യം ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. എ​ണ്ണ​പ്പ​ന​ക​ള്‍ വെ​ട്ടി​മാ​റ്റി പ​ര​മ്പ​രാ​ഗ​ത കൃ​ഷി​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക​രി​ല്‍ പ​ല​രും. പ​ന​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​തി​നും വ​ലി​യ പ​ണ​ച്ചെ​ല​വു​ണ്ട്.

പ​ന​ങ്കു​രു​വി​ന് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്ഥി​രം സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​ള​വെ​ടു​ക്കു​ന്ന പ​ന​ങ്കു​രു യ​ഥാ​സ​മ​യം സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ര്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up