ഉറുകുന്ന് സഹകരണ ബാങ്കിന്റെ നേതൃത്വത്തില് ആരംഭിച്ച ഓണച്ചന്ത
അഞ്ചല് : അലയമണ് കൃഷി ഭവനും പഞ്ചായത്തും ചേര്ന്ന് സംഘടിപ്പിക്കുന്ന ഓണം ചന്തയ്ക്ക് തുടക്കമായി. പുത്തയം ജംഗ്ഷനില് ഉത്രാട ദിനം വരെയാണ് ഓണച്ചന്ത പ്രവര്ത്തിക്കുക. സ്ഥിരംസമിതി അധ്യക്ഷന് എച്ച്. സുനില് ദത്തിന്റെ അധ്യക്ഷതയില് പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അസീമ സലീം, കൃഷി ഓഫീസര് അഞ്ജന ജെ. മധു തുടങ്ങിയവര് പ്രസംഗിച്ചു.
കര്ഷകരില് നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഷരഹിതമായ പച്ചക്കറികള് ചന്തയിലൂടെ പൊതുജനങ്ങള്ക്ക് ലഭ്യമാക്കുന്നതിനോടൊപ്പം കര്ഷകര്ക്ക് മികച്ച ലാഭം ഉറപ്പാക്കി കൊണ്ട് മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങള് ശേഖരിക്കുക കൂടി ലക്ഷ്യമിട്ടാണ് ഓണച്ചന്തയ്ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതര് വ്യക്തമാക്കി.
തെന്മല : ഉറുകുന്ന് സര്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില് വിഎഫ്പിസികെ, ഇടമണ് സ്വാശ്രയ കര്ഷക സമിതി എന്നിവരുമായി സഹകരിച്ച് ഓണം ചന്ത ആരംഭിച്ചു. ഉറുകുന്നു ജംഗ്ഷനില് ബാങ്ക് ഹെഡ് ഓഫീസ് പടിക്കലാണ് ഓണച്ചന്ത ആരംഭിച്ചത്. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശന് ഉദ്ഘാടനം നിര്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് എന്.ജെ. രാജന് അധ്യക്ഷനായി. തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി ഷൈനു ആദ്യ വിൽന നടത്തി. വിഎഫ്പിസികെ ഡെപ്യുട്ടി മാനേജര് തോമസ് കോശി, തെന്മല പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ആരോമല്, ഇടമണ് സ്വശ്രയ കര്ഷകസമിതി പ്രസിഡന്റ് അബ്ദുല് ജലീല്, ബാങ്ക് ബോര്ഡ് അംഗം മോഹനന്, പൊതുപ്രവര്ത്തകരായ ആര്. സുരേഷ്, എസ്.ബിജു തുടങ്ങിയവര് പ്രസംഗിച്ചു.