കുടുംബശ്രീ മേള സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ നല്ലില പഞ്ചായത്ത് മൈതാനിയില്‍ ഓണം വിപണനമേള സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദിന് ലബ്ബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സുമലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുബീന, ലാവണ്യ സജീവ്,ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷഹീന ഹാഷിം, രാജേന്ദ്രന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിജി പ്രസാദ്, ഷെഹിര്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല മനോഹരന്, സുമ മോഹന്‍,എം. വേണുഗോപാല്‍, സി.സന്തോഷ്, ജേക്കബ് മാത്യു, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.ശ്രീലേഖ എന്നിവര്‍ പ്രസം ഗിച്ചു.
Tags : Onam market NattuVishasham DistrictNews