മൂത്തേടത്തുകാവ് രാജഗിരി അമലാ സിഎംഐ പബ്ലിക് സ്കൂളിൽ വയോജനങ്ങൾക്ക് ആദരവായി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്മൃതിഓണം സംഘടിപ്പിച്ചപ്പോൾ.
മൂത്തേടത്തുകാവ്: രാജഗിരി അമലാ സിഎംഐ പബ്ലിക് സ്കൂളിൽ വയോജനങ്ങൾക്ക് ആദരവായി സ്മൃതി ഓണം സംഘടിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിലെ വയോജനങ്ങളെ പങ്കെടുപ്പിച്ചാണ് ഓണാഘോഷം നടത്തിയത്. വയോജനങ്ങൾ പഴയകാല ഓണസ്മരണകൾ കുട്ടികളുമായി പങ്കുവച്ചു.
തുടർന്ന് ഓണക്കളികളും ഓണസദ്യയും നടത്തി. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുതുശേരി സിഎംഐ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, ഫാ. വിൻസന്റ് പണിക്കാപറമ്പിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. ആഷിക്ക് മറ്റേക്കാട്ട് സിഎംഐ, വാർഡ് മെംബർ വി.കെ. ശ്രീകുമാർ, പിടിഎ പ്രസിഡന്റ് ആനന്ദ് എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Smriti organized respect