ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച അന്തരാഷ്ട്ര കോണ്‍ഫറന്‍സ് യൂണിവേഴ്സിറ്റി ഓഫ് ബേണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്) ഔട്ട് റീച്ച് അസോസിയേറ്റ് കൊറൈന് കാര്ലഗാനിസ് ഉദ്ഘാടനം ചെയ്യ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസും ഉറവ് ഇക്കോ ലിങ്ക്സ് മാനേജിംഗ് ഡയറക്ടര്‍ ശിവരാജ് തെക്കെയിലും ധാരണാപത്രം ഒപ്പുവച്ചു.
വ്യവസായ രംഗത്ത് ദീര്‍ഘകാലം നിലനില്ക്കുന്നതും പുതുമയാര്‍ന്നതുമായ പ്രവര്‍ത്തനരീതികള്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന കോണ്‍ഫറന്‍സില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി വിവിധ കോളജുകളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികളും, പിജി, യുജി വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Tags : nattu vishesham One-day Management Conference