കണ്ണൻ
രാജാക്കാട്: ചിന്നക്കനാൽ 301 കോളനിക്ക് സമീപം ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു.സൂര്യനെല്ലി സ്വദേശി കണ്ണൻ(52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തടികയറ്റിവന്ന ട്രാക്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നലെ വൈകുന്നേരം സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ തങ്കം. മക്കൾ: ദിനേശ്കുമാർ, സ്നേഹ.
Tags : dead Nattuvishesham DistrictNews