x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ വ​ണ്‍​മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾസ്


Published: June 18, 2026 06:22 AM IST | Updated: June 18, 2026 06:22 AM IST

വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾ​സ് പദ്ധതി ശാ​സ്താം​കോ​ട്ട ബ്രൂ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ ആ​ദ്യ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ശാ​സ്താം​കോ​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾ​സ് @ വേ​ൾ​ഡ് ക​പ്പ് 2026 പ​ദ്ധ​തി​ക്ക് ശാ​സ്താം​കോ​ട്ട ബ്രൂ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഉ​ജ്ജ്വ​ല തു​ട​ക്ക​മാ​യി.
സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ ആ​ദ്യ തൂ​ഫാ​ൻ ഗോ​ള​ടി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ളി​ക്ക​ള​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന പു​തു​ത​ല​മു​റ ല​ഹ​രി​യി​ൽ നി​ന്ന് സ്വ​യം അ​ക​ന്നു​നി​ൽ​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് ല​ഹ​രി​മു​ക്ത ജീ​വി​ത​ത്തി​ന് പ്ര​ചോ​ദ​ന​മേ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മിപ്പി​ച്ചു.

ഗോ​ള​ടി​ക്കാം, ല​ഹ​രി​യെ തോ​ൽ​പ്പി​ക്കാം, ഒ​രു​മി​ച്ച് ജ​യി​ക്കാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ല​ഹ​രി​മു​ക്ത​വും ആ​രോ​ഗ്യ​സ​ന്പ​ന്ന​വു​മാ​യ ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള കാ​യി​ക കാ​ന്പ​യി​ൻ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മു​ണ​ർ​ത്തി. സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up