x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ്‍​ലെ​ന്‍ ടാ​ക്‌​സി സ​മ​രം തു​ട​രു​ന്നു; ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് ഊ​ബ​ർ

വെബ് ഡെസ്ക്
Published: July 23, 2026 03:24 AM IST | Updated: July 23, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി, കാ​ര്‍ ഡ്രൈ​വ​ര്‍​മാ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് ഊ​ബ​ർ അ​ധി​കൃ​ത​ർ.

ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഇ​ന്ന​ലെ​യാ​ണ് അ​നി​ശ്ചി​ത കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​മ​രം ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ ഇ​ന്ന​ലെ വൈ​കി​ട്ട് പു​ല്ലേ​പ്പ​ടി​യി​ലു​ള്ള ഊ​ബ​ർ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഓ​ള്‍ കേ​ര​ള ഡ്രൈ​വ​ഴേ​സ് യൂ​ണി​യ​ന്‍ അ​ലൈ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ധ​ർ​ണ​യി​ൽ ഒ​ടു​വി​ൽ പോ​ലെ​ത്തി. തു​ട​ർ​ന്നാ​ണ് ഊ​ബ​ർ അ​ധി​കൃ​ത​ർ ച​ർ​ച്ച​യ്ക്ക് വ​ഴ​ങ്ങി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചു. ച​ർ​ച്ച​യ്ക്കു​ള്ള തീ​യ​തി ഇ​ന്ന് അ​റി​യി​ക്കും. തു​ട​ർ​ന്നാ​ണ് സ​മ​ര​ക്കാ​ർ ഊ​ബ​ർ ഓ​ഫീ​സി​ലെ പ്ര​തി​ഷേ​ധ ധ​ർ​ണ അ​വ​സാ​നി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഓ​ള്‍ കേ​ര​ള ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍ അ​ലൈ​ന്‍​സ് പ്ര​സി​ഡ​ന്‍റ് റി​നീ​ഷ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Online taxi

Recent News

Corehub Up