ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ജൂലൈ ഒന്നു മുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം പേവാർഡ് സേവനവും നിർത്തിവയ്ക്കും. ആശുപത്രിയിലെ പഴയ കെട്ടിടത്തിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ശസ്ത്രക്രിയകൾ പരിമിതപ്പെടുത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുംവരെ നിയന്ത്രണം ഉണ്ടാകും.
ഇതിനു പുറമേ പഴയ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ഗൈനക്കോളജി വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി പേ വാർഡും ജൂലൈ ഒന്നുമുതൽ താത്കാലികമായി നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Only emergency Nattuvishesham District news