x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗി​ന് ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്കം


Published: June 14, 2026 02:57 AM IST | Updated: June 14, 2026 02:57 AM IST

ചെ​ന്ത്രാ​പ്പി​ന്നി: ലോ​ക​ക​പ്പി​ന് അ​ര​ങ്ങു​ണ​രു​മ്പോ​ൾ ലോ​കം മു​ഴു​വ​ൻ കാ​ൽ​പ്പ​ന്തി​ലേ​ക്ക് ചു​രു​ങ്ങി​യ അ​വ​സ​ര​ത്തി​ൽ ഫു​ട്ബോ​ൾ ജ്വ​ര​ത്തി​ലേ​ക്ക് ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​യ്ഡ​ഡ് സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗ് എ​ന്ന പേ​രി​ലാ​ണ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പി. ​ബി. കൃ​ഷ്ണ​കു​മാ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ. ​എ​സ്. കി​ര​ൺ, അ​ൺ എ​യ്ഡ​ഡ് പ്രി​ൻ​സി​പ്പ​ൽ വി.​ബി. സ​ജി​ത്ത്, എ​ൽ​പി വി​ഭാ​ഗം എ​ച്ച്എം വി.​വി. അ​മ്പി​ളി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ കെ.​എം. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​രോ ഗോ​ളും ല​ഹ​രി​ക്കെ​തി​രെ എ​ന്ന ആ​ശ​യ​മാ​ണ് മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പി.​കെ. ശ്രീ​ജി​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗി​ന്‍റെ ഉ​ദ്‌​ഘാ​ട​ന യോ​ഗ​ത്തി​ൽ ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

Tags : Operation Toofan Nattuvishesham District News

Recent News

Corehub Up