ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി തണ്ണിത്തോട്ടില്‍ ജനമൈത്രി പോലീസും സ്റ്റുഡന്റ് പോലീസ്, ജൂണിയര്‍ റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയവയുടെ സഹകര
പത്തനംതിട്ട: ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം ഫുട്ബോള്‍ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. പന്തളം ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തില്‍ കൂട്ടയോട്ടം നടന്നു.
തണ്ണിത്തോട് ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്‍സ് പോലീസിന്റെയും ജൂണിയര്‍ റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയവയുടെയും സഹകരണത്തോടെ മുന്നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാവില്‍ ജംഗ്ഷന് മുതല്‍ തണ്ണിത്തോട് മൂഴി വരെ ലഹരി വിരുദ്ധ റാലി നടത്തി.
കൂടല്‍ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തില്‍ മാങ്കോട് ഗവണ്മെന്റ് സ്കൂളില്‍ ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
കര്‍ശനമായ പരിശോധനകളും നിയമ നടപടികളും തുടരുന്നതിനിടെ ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.