x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ


Published: June 9, 2026 07:36 AM IST | Updated: June 9, 2026 07:36 AM IST

മ​ല​പ്പു​റം: ആ​സാ​മി​ൽ നി​ന്ന് ജീ​പ്പി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ബ്രൗ​ണ്‍​ഷു​ഗ​റി​ന്‍റെ വ​ൻ ശേ​ഖ​ര​വു​മാ​യി മൂ​ന്ന് ആ​സാം സ്വ​ദേ​ശി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി പോ​ലീ​സും പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ന്നൂ​റ് ഗ്രാ​മി​ല​ധി​കം വ​രു​ന്ന ബ്രൗ​ണ്‍ ഷു​ഗ​ർ ശേ​ഖ​ര​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ദാം ഹു​സൈ​ൻ (32), ഇ​സാ​സു​ൽ ഹ​ക്ക് (31), റ​ഷീ​ദു​ൽ ഇ​സ്‌​ലാം (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ ഡി​വൈ​എ​സ്പി എ.​എം. സി​ദീ​ഖ്, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ൻ.​ഒ. സി​ബി, വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ്ബാ​ബു, പൊ​ന്നാ​നി ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ്കു​മാ​ർ, വ​ളാ​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​നി​ർ​മ​ൽ, ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Operation Toofan

Recent News

Corehub Up