x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: July 27, 2026 03:14 AM IST | Updated: July 27, 2026 03:14 AM IST

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ​ര്‍​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ജി​ല്ലാ വാ​ക്ക​ത്തോ​ണ്‍.

കൊ​ച്ചി: ല​ഹ​രി​ക്കെ​തി​രെ സ​ര്‍​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ​ര്‍​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി. ജി​ല്ല​യി​ലെ 19 നി​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ് യൂ​ണി​ഫോ​മി​ല്‍ 250 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ന​ഗ​ര്‍ നി​ല​യ​ത്തി​ല്‍ നി​ന്നും ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ നി​ന്നും ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളു​മേ​ന്തി എ​ത്തി​യ വാ​ക്ക​ക്കോ​ണ്‍ ഡി​എ​ച്ച് ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ച്ചു. മാ​ഞ്ഞാ​ലി പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ല്‍ ചാ​ടി​യ വി​ദ്യാ​ര്‍​ഥി​യെ ര​ക്ഷ​പെ​ടു​ത്തി​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ കെ.​എ. അ​ജേ​ഷി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ജി​ല്ലാ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ.​എ​സ്. ജോ​ജി ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ലാ​ല്‍​ജി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Walkathon

Recent News

Corehub Up