x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ജി​ല്ല​യി​ല്‍ ഓ​ര്‍​ഡി​ന​റി​ക​ള്‍ കു​റ​വ്: നേ​ട്ടം കു​റ​ച്ചു​പേ​ര്‍​ക്കു മാ​ത്രം


Published: June 10, 2026 11:36 PM IST | Updated: June 10, 2026 11:36 PM IST

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​പ്രി​യ പ​ദ്ധ​തി​യാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര 15ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ ജി​ല്ല​യി​ല്‍ ഇ​ത് എ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം. ജി​ല്ല​യി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ പാ​ത​ക​ളി​ല്‍ കൂ​ടു​ത​ലും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ പൊ​തു​വേ കു​റ​വാ​യ​തി​നാ​ലാ​ണ് ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ​ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ എ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍​നി​ന്നാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത് ആ​കെ 205 സ​ര്‍​വീ​സു​ക​ളാ​ണ്. ഇ​തി​ല്‍ 114 എ​ണ്ണം ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളാ​ണ്.15 സ​ര്‍​വീ​സു​ക​ള്‍ ക​മ്പം, ബോ​ഡി ഉ​ള്‍​പ്പെ​ടെ ത​മി​ഴ്‌​നാ​ട്ടി​ലേ​യ്ക്കു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളാ​ണ്. കൂ​ടാ​തെ ഫെ​യ​ര്‍ സ്റ്റേ​ജ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ര്‍​വീ​സു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

തൊ​ടു​പു​ഴ, കു​മ​ളി ഡി​പ്പോ​ക​ളി​ല്‍​നി​ന്നാ​ണ് കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ആ​കെ 49 സ​ര്‍​വീ​സു​ക​ളാ​ണ് തൊ​ടു​പു​ഴ​യി​ല്‍​നി​ന്നും ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ 25 സ​ര്‍​വീ​സു​ക​ള്‍ ഓ​ര്‍​ഡി​ന​റി​യാ​ണ്. ഇ​തി​ല്‍ 17 സ​ര്‍​വീ​സു​ക​ളാ​ണ് സാ​ധാ​ര​ണ ഓ​ര്‍​ഡി​ന​റി​യാ​യി​ട്ടു​ള്ള​ത്. പ​ട്ട​യ​ക്കു​ടി, ആ​ന​ക്ക​യം, ചേ​ല​ച്ചു​വ്, ഉ​പ്പു​കു​ന്ന് - പാ​റ​മ​ട, വ​ഴി​ത്ത​ല-​കൂ​ത്താ​ട്ടു​കു​ളം, വൈ​ക്കം, രാ​ജാ​ക്കാ​ട് റൂ​ട്ടു​ക​ളി​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍.
എ​ട്ടു ബ​സു​ക​ള്‍ ഫെ​യ​ര്‍‌​സ്റ്റേ​ജ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളാ​ണ്.

മൂ​ല​മ​റ്റം, ചെ​റു​തോ​ണി വ​ഴി ക​ട്ട​പ്പ​ന​യ്ക്കും മ​റ്റും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കും മ​റ്റു​മു​ള്ള ഒ​ട്ടേ​റെ സ്ത്രീ​ക​ള്‍ ഈ ​ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഈ ​ബ​സി​ല്‍ യാ​ത്രാ​സൗ​ജ​ന്യം ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

കു​മ​ളി​യി​ല്‍​നി​ന്നു​മു​ള്ള 25 ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം ത​മി​ഴ് നാ​ട്ടി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളാ​ണ്. ഇ​തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര ല​ഭ്യ​മാ​കു​മോ​യെ​ന്ന ചോ​ദ്യ​മു​യ​രു​ന്നു​ണ്ട്. കു​മ​ളി​യി​ല്‍​നി​ന്നു ഹ്ര​സ്വ, ദീ​ര്‍​ഘ ദൂ​രം ഉ​ള്‍​പ്പെ​ടെ 48 സ​ര്‍​വീ​സു​ക​ളാ​ണ് ആ​കെ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.

ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന ഡി​പ്പോ​യാ​യ ക​ട്ട​പ്പ​ന​യി​ല്‍ ആ​കെ​യു​ള്ള 36 സ​ര്‍​വീ​സു​ക​ളി​ല്‍10 ബ​സു​ക​ള്‍ സാ​ധാ​ര​ണ ഓ​ര്‍​ഡി​ന​റി​യും 12 എ​ണ്ണം ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ര്‍​ഡി​ന​റി​യു​മാ​ണ്. ഈ​രാ​റ്റു​പേ​ട്ട, കോ​ട്ട​യം റൂ​ട്ടി​ലേ​ക്കും കോ​ഴി​മ​ല​യ്ക്കും ഇ​വ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ര​ണ്ട് അ​ന്ത​ര്‍​സം​സ്ഥാ​ന ഓ​ർ​ഡി​ന​റി സ​ര്‍​വീ​സു​ക​ളു​മു​ണ്ട്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് ആ​കെ​യു​ള്ള 17 സ​ര്‍​വീ​സു​ക​ളി​ല്‍ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് ഓ​ര്‍​ഡി​ന​റി​യു​ള്ള​ത്. ഇ​തി​ല്‍​ത്ത​ന്നെ ര​ണ്ടെ​ണ്ണം അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സാ​ണ്. ചെ​റു​തോ​ണി​യി​ല്‍​നി​ന്ന് അ​ഞ്ചു സ​ര്‍​വീ​സാ​ണ് ആ​കെ​യു​ള്ള​ത്. അ​ഞ്ചും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സാ​ണ്.

മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്ന് 32 സ​ര്‍​വീ​സു​ക​ളാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 21 എ​ണ്ണ​മാ​ണ് ഓ​ര്‍​ഡി​ന​റി. എ​ട്ടെ​ണ്ണം അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സാ​ണ്. മൂ​ല​മ​റ്റ​ത്ത് ആ​കെ​യു​ള്ള 18 സ​ര്‍​വീ​സി​ല്‍ 12 എ​ണ്ണം ഓ​ര്‍​ഡി​ന​റി​യാ​ണ്. ര​ണ്ടെ​ണ്ണം ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ര്‍​വീ​സാ​ണ്. വാ​ഗ​മ​ണ്‍ റൂ​ട്ടി​ലും തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ലു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.
ഇ​തേ​സ​മ​യം ലി​മി​റ്റ​ഡ് സ്റ്റോ​പ്പി​ലും അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ലും സൗ​ജ​ന്യ​യാ​ത്ര ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല നി​ല്‍​ക്കു​ക​യാ​ണ്. ഈ ​ബ​സു​ക​ളി​ല്‍​കൂ​ടി പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

ഇ​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൗ​ജ​ന്യ​യാ​ത്രാ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജി​ല്ല​യി​ല്‍ ഈ ​പ​ദ്ധ​തി സ്വ​കാ​ര്യ വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്കു ക​ന​ത്ത തി​ര​ിച്ച​ടി​യാ​കു​മെ​ന്ന് ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham Local News Ordinary bus reduced the income

Recent News

Corehub Up