നെയ്യാറ്റിന്‍കര: നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനും സംയുക്തമായി കന്യാകുമാരി ജില്ലയിലെ ജ്യോതി നിലയം സ്പെഷൽ സ്കൂളിലെ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, പഠന പ്രശ്നങ്ങൾ, ശ്രദ്ധകുറവ്, സ്വഭാവ വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പരിശോധനകളും മാർഗനിർദേശങ്ങളും നൽകി.
നിംസ് ആനി സള്ളിവൻ സെന്റർ റീഹാബിലറ്റേഷൻ കൺസൾട്ടന്റും സ്പെഷൽ എഡ്യൂക്കേറ്ററുമായ പ്രിൻസ് മോൾ, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം ക്ലിനിക്കൽ സൂപ്പർവൈസർ പ്രാൻസി, ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. മധുരിമ എന്നിവർ ക്യാമ്പ് നയിച്ചു. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം വിദ്യാർഥികളും കുട്ടികളുടെ തെറാപ്പി പരിശീലനങ്ങളിൽ സജീവമായിരുന്നു.
Tags : Nattuvishesham Districtnews children.