x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ഓ​​ര്‍​മ​​ക​​ളു​​മാ​​യി ജ​​ന്മ​​ഗൃ​​ഹം


Published: June 18, 2026 11:52 PM IST | Updated: June 18, 2026 11:52 PM IST

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള ഗ്ര​​ന്ഥ​​ശാ​​ലാ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​മ​​ര​​ക്കാ​​ര​​ന്‍ പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ 31-ാം ച​​ര​​മ വാ​​ർ​​ഷി​​ക​​ദി​​നം ഇ​​ന്ന് ദേ​​ശീ​​യ വാ​​യ​​ന​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​മ്പോ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നീ​​ലം​​പേ​​രൂ​​രു​​ള്ള ജ​​ന്മ​​ഗൃ​​ഹം വാ​​യ​​ന​​യു​​ടെ ച​​രി​​ത്ര​​സ്മാ​​ര​​ക​​മാ​​കു​​ന്നു. പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ഓ​​ര്‍​മ​​ക​​ള്‍ നി​​റ​​ഞ്ഞു​​തു​​ളു​​ന്ന ഈ ​​ച​​രി​​ത്ര​​സ്മാ​​ര​​ക​​ത്തി​​ലേ​​ക്ക് വാ​​യ​​ന​​യെ സ്നേ​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ എ​​ത്തി​​ച്ചേ​​രു​​ന്നു. വീ​​ടി​​ന്‍റെ അ​​ങ്ക​​ണ​​ത്തി​​ല്‍ പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ജീ​​വ​​ന്‍ തു​​ടി​​ക്കു​​ന്ന അ​​ര്‍​ധ​​കാ​​യ പ്ര​​തി​​മ​​യും ദൃ​​ശ്യ​​മാ​​ണ്. നാ​​ളു​​ക​​ളാ​​യി നാ​​ശോ​​ന്മു​​ഖ​​മാ​​യി​​രു​​ന്ന ഈ ​​വീ​​ട് കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ​​റി​​യാ​​ണ് ന​​വീ​​ക​​രി​​ച്ച​​ത്. ഈ ​​വീ​​ട് ന​​വീ​​ക​​രി​​ച്ച് ഗ്ര​​ന്ഥ​​ശാ​​ലാ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​രു​​ന്നു​​ണ്ട്.

കേ​​ര​​ള ഗ്ര​​ന്ഥ​​ശാ​​ലാ സം​​ഘ​​ത്തി​​ന്‍റെ തു​​ട​​ക്ക​​മാ​​യി 1945 സെ​​പ്റ്റം​​ബ​​ര്‍ 14ന് ​​അ​​മ്പ​​ല​​പ്പു​​ഴ​​യി​​ല്‍ ന​​ട​​ന്ന അ​​ഖി​​ല​​കേ​​ര​​ള തി​​രു​​വി​​താം​​കൂ​​ര്‍ ഗ്ര​​ന്ഥ​​ശാ​​ലാ രൂ​​പീ​​ക​​ര​​ണ​​ത്തി​​ന്‍റെ എ​​ണ്‍​പ​​താം വാ​​ര്‍​ഷി​​ക​​വും പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ച​​ര​​മ​​ദി​​ന​​വും ഇ​​ന്നു രാ​​വി​​ലെ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ അ​​മ്പ​​ല​​പ്പു​​ഴ പി.​​കെ. മെ​​മ്മോ​​റി​​യ​​ല്‍ ഗ്ര​​ന്ഥ​​ശാ​​ല​​യി​​ല്‍ ന​​ട​​ത്തു​​മെ​​ന്ന് കു​​ട്ട​​നാ​​ട് താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് കെ. ​​ഗോ​​പ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​മ​​യി​​ല്‍ കു​​ട്ട​​നാ​​ട് എം​​എ​​ല്‍​എ റെ​​ജി ചെ​​റി​​യാ​​ന്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി.

1909 മാ​​ര്‍​ച്ച് ഒ​​ന്നി​​ന് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ നീ​​ലം​​പേ​​രൂ​​രി​​ലെ വീ​​ട്ടി​​ല്‍ ഗോ​​വി​​ന്ദ​​പ്പി​​ള്ള​​യു​​ടെ​​യും ജാ​​ന​​കി​​യ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യാ​​ണ് പി.​​എ​​ന്‍. പ​​ണി​​ക്ക​​രു​​ടെ ജ​​ന​​നം. പു​​തു​​വ​​യി​​ല്‍ നാ​​രാ​​യ​​ണ​​പ്പ​​ണി​​ക്ക​​ര്‍ എ​​ന്നാ​​ണ് പി.​​എ​​ന്‍. പ​​ണി​​ക്ക​​ര്‍ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. 1926ല്‍ ​​ജ​​ന്മ​​നാ​​ടാ​​യ നീ​​ലം​​പേ​​രൂ​​രി​​ല്‍ സ​​നാ​​ത​​ന​​ധ​​ര്‍​മം വാ​​യ​​ന​​ശാ​​ല ആ​​രം​​ഭി​​ച്ചാ​​ണ് പി.​​എ​​ന്‍. പ​​ണി​​ക്ക​​ര്‍ വാ​​യ​​ന​​ശാ​​ലാ പ്ര​​സ്ഥാ​​ന​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്. 1977ല്‍ ​​ഗ്ര​​ന്ഥ​​ശാ​​ലാ സം​​ഘ​​ത്തെ സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ത്ത് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ എ​​ന്ന് പു​​ന​​ര്‍​നാ​​മ​​ക​​ര​​ണം ചെ​​യ്‌​​തെ​​ങ്കി​​ലും കേ​​ര​​ള ഗ്ര​​ന്ഥ​​ശാ​​ലാ സം​​ഘ​​മെ​​ന്ന പേ​​ര് നി​​ല​​നി​​ര്‍​ത്തി.

1995 ജൂ​​ണ്‍ 19നാ​​ണ് പി.​​എ​​ന്‍. പ​​ണി​​ക്ക​​ര്‍ അ​​ന്ത​​രി​​ച്ച​​ത്. 1996 മു​​ത​​ല്‍ ജൂ​​ണ്‍ 19 വാ​​യ​​ന​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്നു. 2017ല്‍ ​​പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി ജൂ​​ണ്‍ 19 ദേ​​ശീ​​യ​​വാ​​യ​​ന​​ദി​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

Tags : memories Nattuvishesham District News

Recent News

Corehub Up