പദ്മപ്രഭാ സ്മാരക പുരസ്കാരം പുളിയാര്‍മലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നോവലിസ്റ്റ് ആര്. രാജശ്രീക്ക് ശശി തരൂര്‍ എംപി സമ്മാനിക്കുന്നു.
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പദ്മപ്രഭാ പുരസ്കാരം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരിയും കോളജ് അധ്യാപികയുമായ ആര്. രാജശ്രീക്ക് ശശി തരൂര്‍ എംപി സമര്‍പ്പിച്ചു. 75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വായനയിലൂടെ ലോകത്തെ അറിഞ്ഞ പദ്മപ്രഭാഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം അര്‍ഹമായ കൈകളിലാണ് എത്തിയതെന്ന് എംപി പറഞ്ഞു.
എഴുത്തില്‍ പൂര്‍വപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആളാണ് താനെന്ന് പുരസ്കാരം സ്വീകരിച്ച ആര്. രാജശ്രീ പറഞ്ഞു. ആദ്യനോവലായ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഫേസ്ബുക്കിലാണ് എഴുതിത്തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പദ്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.വി. ശ്രേയാംസ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പുരസ്കാര ജേത്രിയെ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന് പൊന്നാട അണിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന് പ്ദമപ്രഭാ സ്മാരക പ്രഭാഷണവും മാതൃഭൂമി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.വി. ചന്ദ്രന് അനുഗ്രഹപ്രഭാഷണവും നടത്തി. സ്വാഗതസംഘം ചെയര്മാന് പി.കെ. സുധീര്‍, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ടി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Award