x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ ചി​ത്ര​ര​ച​ന; ഡ്രീം ​ഫോ​ർ യാ​ത്ര​യി​ൽ ഇ​രി​ട്ടി​ക്കാ​ര​നും

വെബ് ഡെസ്ക്
Published: October 31, 2026 05:25 AM IST | Updated: October 31, 2026 05:25 AM IST

ഡ്രീം ​ഫോ​ർ ടീ​മി​ന്‍റെ സാ​ഹ​സി​ക പാ​രാ​ഗ്ലൈ​ഡിം​ഗ് ചി​ത്ര​ര​ച​ന.

ഇ​രി​ട്ടി: വ്യ​ത്യ​സ്ത​ത​യും സാ​ഹ​സി​ക​ത​യും ഇ​ഷ്ട​പ്പെ​ടു​ന്ന യു​വ​ത്വം ആ​കാ​ശ​ത്ത് പ​റ​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ര​ച​ന എ​ന്ന അ​പൂ​ർ​വ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു.

നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ ഡാ​വി​ഞ്ചി സു​രേ​ഷ്, വി​പി​ൻ ഇ​രി​ട്ടി, താ​ടി​ക്കാ​ര​ൻ ര​തീ​ഷ്, ഷൈ​ജു കെ. ​മാ​ളൂ​ർ എ​ന്നി​വ​രാ​ണ് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. ടീം ​ലീ​ഡ​ർ ഹൈ​ന​സ് വ​യ​നാ​ടും കാ​മ​റ​മാ​ൻ സിം​ബാ​ദും ഹോ​ളി​ബാ​ബ നി​ഷാ​ലും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8000 അ​ടി ഉ​യ​ര​ത്തി​ൽ ആ​യി​രു​ന്നു അ​തി​സാ​ഹ​സി​ക​മാ​യ ചി​ത്ര​ര​ച​ന.

കാ​റ്റി​നെ​യും ത​ണു​പ്പി​നെ​യും അ​തി​ജീ​വി​ച്ച് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് വി​സ്മ​യം തീ​ർ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഡ്രീം ​ഫോ​ർ ടീം ​എ​ട്ട് മി​നി​റ്റ് നീ​ണ്ട പാ​രാ​ഗ്ലൈ​ഡിം​ഗി​ൽ എ-​ത്രീ വ​ലു​പ്പ​മു​ള്ള പേ​പ്പ​റി​ൽ സോ​ഫ്റ്റ് പേ​സ്റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ഓ​രോ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി.

സു​ര​ക്ഷാ ബെ​ൽ​റ്റ് ധ​രി​ച്ച് ഒ​രു കൈ​യി​ൽ ചി​ത്ര​ര​ച​ന​യ്ക്കു​ള്ള ബോ​ർ​ഡും മ​റു​കൈ​യി​ൽ പേ​സ്റ്റ​ലും പി​ടി​ച്ചാ​യി​രു​ന്നു ര​ച​ന. ശ​ക്ത​മാ​യ കാ​റ്റും കൊ​ടും​ത​ണു​പ്പും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​ത് ക​ലാ​കാ​ര​ന്മാ​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കൊ​ണ്ടു​ള്ള ഡ്രീം​ഫോ​ർ ടീ​മി​ന്‍റെ സാ​ഹ​സി​ക ചി​ത്ര​ര​ച​ന വേ​റി​ട്ട​താ​യി .

Tags :

Recent News

Corehub Up