പാലാ സെന്റ് തോമസ് കോളജിനെ ഡ്രഗ് ഫ്രീ കാന്പസായി പ്രഖ്യാപിച്ച ചടങ്ങ് എം.ജെ. സെബാസ്റ്റ്യന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലാ: സര്‍ക്കാരിന്റെ നൂറുദിന കര്മപരിപാടിയോടു ചേര്‍ത്ത് എക്സൈസ് വകുപ്പ് നടത്തുന്ന മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിനെ ഡ്രഗ് ഫ്രീ കാന്പസായി പ്രഖ്യാപിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റ്റോജി തോമസിന്റെ അധ്യക്ഷതയില്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എം ജെ സെബാസ്റ്റ്യന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ കുടുംബക്കോടതി ജഡ്ജി പി. ജ്യോതിസ് ബെന്‍ കോളജിനെ ഡ്രഗ് ഫ്രീ കാന്പസായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി.
ഡ്രഗ് ഫ്രീ കാന്പസിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട എന്‍സിസി കേഡറ്റ് എംബി സിദ്ധാര്‍ഥ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലാ താലൂക്ക് തഹസില്‍ദാര്‍ സജിമോന്‍ മാത്യു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി പദ്ധതിയുടെ ജില്ലാ മാനേജരുമായ എം.കെ. പ്രസാദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി, ആന്റിനര്‍ക്കോട്ടിക് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജസ്റ്റിന് ജോസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews