ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പ്ലാസ്റ്റിക് കുപ്പികൾക്കു പകരമായി സ്റ്റീൽ കുപ്പികൾ നൽകുന്ന സസ്റ്റെയിനെബിൾ സിപ്പിംഗ് പരിപാടി പ്രണവം ശശി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: യുവജനങ്ങളുടെ നേതൃത്വവികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽനൽകി ജെസിഐ പാലക്കാട് ഫോർട്ട് 15 വരെ സംഘടിപ്പിക്കുന്ന ജെസിഐ വാരാഘോഷത്തിനു തുടക്കമായി.
ആദ്യദിന പരിപാടിയായി ജെസിഐ മേഖല 28 ന്റെ വാരാഘോഷ ഉദ്ഘാടനവും കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പടിപടിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ ഇന്ത്യ നടപ്പാക്കുന്ന സസ്റ്റെയിനബിൾ സിപ്പിംഗ് പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആയുഷ് കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ 250 സ്റ്റീൽ കുപ്പികൾ വിതരണം ചെയ്തു.
പിന്നണി ഗായകനും നടൻപാട്ട് കലാകാരനുമായ പ്രണവം ശശി മുഖ്യാതിഥിയായി. ജെസിഐ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഡയറക്ടർ അഭയ് അലക്സ് നന്ദി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നേതൃത്വ, നൈപുണ്യ വികസന പരിശീലനം, വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, ബിസിനസ് നെറ്റ് വർക്കിംഗ്, വികസന പരിപാടികൾ, സോഷ്യൽ മീഡിയ കാന്പയിൻ, കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഫാമിലി ബോണ്ടിംഗ് ഡേ, സല്യൂട്ട് ദി സൈലന്റ് സ്റ്റാർ, ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സണ്‍, കമൽപത്ര പുരസ്കാരങ്ങളുടെ വിതരണം എന്നിവ നടക്കും. വാരാഘോഷ കോ-ഓർഡിനേറ്റർ അർഷാദ് മുഹമ്മദ് നേതൃത്വം നൽകും.