x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കൊ​ടു​വാ​യൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: November 27, 2026 06:11 AM IST | Updated: November 27, 2026 06:11 AM IST

കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കൊ​ടു​വാ​യൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ടീം

കൊ​ടു​വാ​യൂ​ർ: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ല്‍ 580 പോ​യി​ന്‍റു​ക​ളോ​ടെ തു​ട​ര്‍​ച്ച​യാ​യി കൊ​ടു​വാ​യൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി.

നെ​ന്മാ​റ ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് 441 പോ​യി​ന്‍റോ​ടെ ര​ണ്ടാം​സ്ഥാ​ന​വും നെ​ന്മാ​റ ജി​എ​ച്ച്എ​സ്എ​സ് 308 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ഉ​ദ്ഘാ​ട​നം കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫെ​ബി​ന്‍ അ​ധ്യ​ക്ഷ​നാ​യി. കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി. ​കാ​ജാ​ഹു​സൈ​ന്‍, കൊ​ടു​വാ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​സു​ധീ​ര്‍, എ​സ്. ഹ​ക്കിം, വി​വി​ധ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up