x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ നി​യന്ത്രണ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ

വെബ് ഡെസ്ക്
Published: August 20, 2026 11:51 PM IST | Updated: August 20, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: നാ​ട്ടി​ലെ​ങ്ങും തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ഴും ഇ​വ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മ​ടി. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വാ​ക്സി​നേ​ഷ​നു വി​ധേ​യ​മാ​ക്കു​ക മാ​ത​മാ​ണ് നി​ല​വി​ലു​ള്ള പോം​വ​ഴി. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ ചെ​ല​വ​ഴി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ജി​ല്ല​യി​ൽ കോ​ന്നി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​യ​ത്. കോ​ന്നി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ഇ​വ​ർ അ​വ​യെ വ​ല​യി​ൽ കു​രു​ക്കി പേ ​വി​ഷ ബാ​ധ​യ്ക്കെ​തി​രേ​യു​ള്ള വാ​ക്സീ​ൻ ന​ൽ​കു​ക​യും ചെ​യ്തു.

എ​ബി​സി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ല​വി​ൽ ത​ട​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ല​ഞ്ഞു തി​രി​യു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി കു​ത്തി​വ​യ്പി​നു വി​ധേ​യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചു​രു​ക്കം ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മേ ഇ​ത് ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കി​യി​ട്ടൂ​ള്ളൂ. നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​യാ​ളു​ക​ളെ നി​യോ​ഗി​ക്കു​ക​യും വാ​ക്സി​നേ​ഷ​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ചെ​യ്യു​ക​യും ചെ​യ്യേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​മാ​ണ്. പ​ദ്ധ​തി​വി​ഹി​തം കൃ​ത്യ​മാ​യി ല​ഭി​ക്കി​ല്ലെ​ന്നും ത​ന​തു ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് തെ​രു​വു​നാ​യ​യ്ക്കെ​തി​രേ​യു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​മി​ല്ലെ​ന്ന​തു​മാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ല​പാ​ട്.

എ​ബി​സി കെ​ട്ടി​ടം പണി അ​ന​ന്ത​മാ​യി നീ​ളു​ന്നു

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തു​ട​ങ്ങി​വ​ച്ച എ​ബി​സി കെ​ട്ടി​ട നി​ർ​മാ​ണം വൈ​കു​ന്ന​താ​ണ് തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി പാ​ളി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ മാ​റി​വ​ന്നെ​ങ്കി​ലും കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച് എ​ബി​സി ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് ര​ണ്ടു​ദി​വ​സം പാ​ർ​പ്പി​ച്ച​ശേ​ഷം തി​രി​കെ വി​ടു​ന്ന പ​ദ്ധ​തി​യാ​ണ് എ​ബി​സി എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കേ​ണ്ട​ത്. കെ​ട്ടി​ടം ഇ​ല്ലെ​ന്ന പേ​രി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ​ദ്ധ​തി​യോ​ടു പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. എ​ബി​സി കെ​ട്ടി​ട നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മു​റ​പോ​ലെ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം ആ​യി​ട്ടി​ല്ല.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്കു നേരേ ആ​ക്ര​മ​ണം

അ​ടൂ​രി​നു സ​മീ​പം കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ നാ​യ ചാ​ടി വീ​ണ് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​റി​യു​ക​യും യാ​ത്ര​ക്കാ​രെ നാ​യ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ര​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്നം​ഗ കു​ടും​ബ​ത്തെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം സ്ഥി​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്പി​ൽ ചാ​ടു​ന്ന​തും കു​ര​ച്ചു​കൊ​ണ്ട് പി​ന്തു​ട​രു​ന്ന​തും അ​വ​സ​രം കി​ട്ടി​യാ​ൽ ആ​ക്ര​മി​ക്കു​ന്ന​തു​മൊ​ക്കെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

അ​ടൂ​ർ ഭാ​ഗ​ത്ത് നാ​യ​യു​ടെ ആ​ക്ര​മ​ണം സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യും അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പം ര​ണ്ടു​പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

Tags : Nattuvishesham Local News Panchayats adopt street

Recent News

Corehub Up